തിരുവനന്തപുരം: യാത്രാക്കാരനോട് അപമര്യാതയായി പെരുമാറിയ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി കെ.എസ്. ആര്.ടി.സി. സി.എം.ഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. വെള്ളറയട ഡിപ്പോയിലെ കണ്ടക്ടര്‍ കെ. സുരേഷിനെയാണ് യാത്രാക്കാരന്റെ പരാതിയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്.
വെള്ളറടയില്‍ നിന്നും ഉള്ളൂരിലേക്ക് പോയ ബസില്‍ പ്രായമായ ആള് ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഒരു കിലോ മീറ്റര്‍ മാറിയാണ് ബസ് നിര്‍ത്തിയതെന്നും ഇത് ചോദ്യം ചെയ്ത യാത്രാക്കാരോട് അപമര്യാതയായി പെരുമാറിയെന്നും കാട്ടി സഹയാത്രാക്കാരന് അഖില്‍ നല്കിയ പരാതിയെ കുറിച്ച് അന്വേഷിച്ച വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


