ബീഹാറില്‍ ലോക്ക്ഡൗണ്‍ 10 ദിവസം കൂടി നീട്ടി. മെയ് 25 വരെ സംസ്ഥാനത്ത് നിയന്ത്രണം തുടരും. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നുവെന്നും ശുഭ സൂചനയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മെയ് 5 മുതല്‍ 15 വരെയായിരുന്നു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.
അതേസമയം, മഹാരാഷ്ട്രയിലും ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തിലാണ് നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടിയത്. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു.


