ആലപ്പുഴ രണ്‍ജിത്ത് വധതിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. താലൂക്കുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പൊതുയോഗങ്ങള്‍ ഉണ്ടാകില്ല. ഭീകരവാദികള്‍ക്ക് സംസ്ഥാന സര്‍ക്കാരും പൊലീസും പ്രോത്സാഹനം നല്കുന്നു എന്നാണ് ആര്‍എസ്എസ് ആക്ഷേപം.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യതയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സംസ്ഥാനത്ത് എല്ലായിടത്തും കനത്ത സുരക്ഷയാണ് നിര്‍ദ്ദേശം.
ആര്‍എസ്എസ്- എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. സംഘര്‍ഷ സാധ്യതയുള്ള ഇടങ്ങളില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തും.


