വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. സൂചികയില്‍ തമിഴ്നാട് പിന്നിലേക്ക് പോവുകയും ഗുജറാത്ത്, രാജസ്ഥാന്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മുന്നേറുകയും ചെയ്തു.
2017-18 വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളം, പഞ്ചാബ്, ചണ്ഡിഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ആന്ധ്രാപ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 2020-21 വര്‍ഷങ്ങളില്‍ ലെവല്‍ 2 (സ്കോര്‍ 901-950) ലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ലെവല്‍ രണ്ടില്‍ കേരളത്തിനും പഞ്ചാബിനുമൊപ്പം ഉണ്ടായിരുന്ന തമിഴ്നാട് ഈ വര്‍ഷം ലെവല്‍ മൂന്നിലേക്ക് താഴുകയാണ് ചെയ്തത്.
2019-20 വര്‍ഷങ്ങളെ അപേക്ഷിച്ച് 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2020-21ല്‍ ലെവല്‍ മൂന്നിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പുതുച്ചേരി, ദാദ്ര നാഗര്‍ഹവേലി, ദാമന്‍ ദിയു, ഹരിയാന, തമിഴ്നാട്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, പശ്ചിമബംഗാള്‍, ലക്ഷദ്വീപ്, ഡെല്‍ഹി, ഒഡീഷ എന്നിവയാണ് ലെവല്‍ മൂന്നിലേക്ക് ഉയര്‍ന്നത്. എന്നാല്‍ അരുണാചല്‍പ്രദേശ് മാത്രമാണ് ലെവല്‍ ഏഴിലുള്ളത് (651700).

