മധ്യമേഖലാ തപാല്‍ അദാലത്ത് 2020 ഡിസംബര്‍ 21 ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഗാന്ധി നഗര്‍ മാവേലി റോഡിലുള്ള പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ ഓണ്‍ലൈനായി ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമിലൂടെ നടത്തും. മാവേലിക്കര, ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂര്‍, ലക്ഷദ്വീപ് ഡിവിഷനുകള്‍ക്ക് കീഴില്‍ വരുന്ന പോസ്റ്റ് ഓഫീസുകളിലെ കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്സ് ബാങ്ക്, മണിയോഡര്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.
പരാതികള്‍ അദാലത്തില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ adpgcr.keralapost@gmail.com അല്ലെങ്കില്‍ pmgcr.keralapost@gmail.com എന്ന മെയില്‍ ഐഡികളിലോ പോസ്റ്റല്‍ ആയി അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ ‘ ജിസ്സി ജോര്‍ജ്, അസിസ്റ്റന്റ് ഡയറക്ടര്‍ (സ്റ്റാഫ്), ഓഫിസ് ഓഫ് ദ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജിയണ്‍, കൊച്ചി- 682020’ എന്ന വിലാസത്തില്‍ 2020 ഡിസംബര്‍ 14 നോ അതിനു മുന്‍പോ ആയി ലഭിക്കുന്ന വിധത്തില്‍ അയക്കേണ്ടതാണ്. പരാതികള്‍ അയക്കുന്ന കവറിനു മുകളിലും ഇമെയിലിലും ‘റീജിയണല്‍ ഡാക്ക് അദാലത്ത്: ഡിസംബര്‍ 2020’ എന്ന് രേഖപ്പെടുത്തേണ്ടതാണ്.
മുന്‍ അദാലത്തുകളില്‍ പരിഗണിക്കപ്പെട്ടിട്ടുള്ള പരാതികള്‍ അയക്കേണ്ടതില്ല. അയക്കുന്ന ആളുടെ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും അപേക്ഷയില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഇ-മെയില്‍ വഴി ഗൂഗിള്‍ മീറ്റ് ഐഡി അപേക്ഷകന് നേരിട്ട് ലഭ്യമാക്കും.


