കേരളത്തിലും ബുറേവി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ കമ്മീഷണര്‍ ഡോ. എ കൗശിക്. സഞ്ചാര പാതയെപ്പറ്റി നാളെ രാവിലെ വ്യക്തത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കിയതായും ദുരന്ത നിവാരണ കമ്മീഷണര്‍.
അതേസമയം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘമെത്തി. എന്‍ഡിആര്‍എഫിന്റെ 18 അംഗ സംഘം പ്രദേശത്തെത്തി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ഓറഞ്ച് അലര്‍ട്ട് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലാവും ഇതിന്റെ പ്രഭാവം കേരളത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം ജില്ലയിലെ 43 വില്ലേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. തെക്കന്‍ കേരളത്തിനൊപ്പം മധ്യകേരളത്തിലും നാളെ ശക്തമായ മഴകിട്ടും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്നാളെ റെഡ് അലര്‍ട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയെ എല്ലാതെക്കന്‍ജില്ലകളിലും ഇടുക്കിയിവും വിന്യസിക്കും.
ന്യൂനമര്‍ദ്ദം മൂലം കനത്ത മഴയും കടല്‍ക്ഷോഭവും പ്രവചിച്ചിട്ടുള്ളതിനാല്‍ ആലപ്പുഴ ജില്ലാ ഭരണകൂടം ജാഗ്രത ശക്തമാക്കി. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന അറിയിപ്പും നേരത്തെ തന്നെ നല്‍കിയിരുന്നു. റവന്യൂ, ഫിഷറീസ് ടീമുകള്‍ കടലോര മേഖലകളില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


