തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 42,560 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 5,320 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് ഇടിഞ്ഞത്.
സംസ്ഥാനത്ത് കഴിഞ്ഞാഴ്ച മുഴുവനും സ്വര്‍ണവിലയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. സെപ്റ്റംബര്‍ 25 തിങ്കളാഴ്ച ഒരു പവൻ സ്വര്‍ണത്തിന് 43,960 രൂപയായിരുന്നു വില. എന്നാല്‍, ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സ്വര്‍ണവില കുത്തനെ ഇടിയുന്ന പ്രവണതയാണ് ദൃശ്യമായത്. ആഗോള തലത്തില്‍ ട്രോയ് ഔണ്‍സിന് 4.54 ഡോളര്‍ താഴ്ന്ന് 1,843.9 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


