ന്യൂഡല്‍ഹി: രാജ്യത്തേക്ക് പാല് ഇറക്കുമതി ചെയ്യാന്‍ അമേരിക്കയ്ക്ക് അനുമതിനല്‍കി ഇന്ത്യ. എന്നാല്‍ ആന്തരിക അവയവങ്ങള്‍, മറ്റ് മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ തുടങ്ങിയവ അടങ്ങിയ കാലിത്തീറ്റ എന്നിവ ഭക്ഷിക്കുന്ന പശുക്കളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന പാല് രാജ്യത്തേക്ക് കയറ്റുമതി ചെയ്യില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കണമെന്ന് ഇന്ത്യ അറിയിച്ചു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയമാധ്യമമായ ഇക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ ഹൈന്ദവ ആരാധന ക്രമത്തില്‍ പാലിനും പാല് ഉല്‍പ്പന്നങ്ങള്‍ക്കും വലിയ പ്രാധാന്യമുളളതിനാലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ പാലുല്പന്ന മേഖലകളിലെ സാധ്യത മനസിലാക്കിയാണ് ഉഭയകക്ഷി ചര്‍ച്ചകളില്‍ പാല് കയറ്റുമതിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത്.
അമേരിക്കയ്ക്ക് ഏകദേശം 700 കോടി രൂപയുടെ പാലുല്‍പ്പന്നങ്ങളും കയറ്റിയയ്ക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റിയയക്കുന്ന പാലുല്പന്നങ്ങള്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി കുറയ്ക്കണമെന്ന ആവശ്യവും അമേരിക്കയ്ക്കുണ്ട്.


