ഹൈദരാബാദ്: കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തെലുങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി. മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെന്‍ഷനും 50 ശതമാനം തെലുങ്കാന സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. വൈറസ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തെലുങ്കാന സര്‍ക്കാര്‍ ശമ്പളം വെട്ടിക്കുറച്ചത്. ജനപ്രതിനിധികളുടെ വേതനവും 75 ശതമാനവും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് തെലുങ്കാന
by NEWS DESK 3
by NEWS DESK 3

