ഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എന്‍.ഡി.എ. മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവന് അങ്കണത്തിലെ തുറന്നവേദിയില്‍ വൈകീട്ട് ഏഴിനാണ് ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്.പുതിയ സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്നു ചൂണ്ടിക്കാട്ടി മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നരേന്ദ്ര മോദിക്കു കത്തു നല്കി.
മന്ത്രിസഭയില്‍ രണ്ടമനായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഉണ്ടാകുമെന്നാണു പ്രതീക്ഷ. മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് അന്തിമരൂപമായി. മണിക്കൂറുകളോളം ചര്‍ച്ച നടത്തിയ ശേഷമാണ് പട്ടികയുടെ അന്തിമ രൂപം തയാറാക്കിയത്.മന്ത്രിമാരുടെ പേരുകള്‍ ഇന്ന് രാവിലെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

