ബെംഗളൂരു: മലയാളി യുവതിയെ സൗഹൃദ പങ്കാളി തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി പത്മദേവ (24) യാണ് കൊല്ലപ്പെട്ടത്. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടില്‍ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവി (24)നെ പോലീസ് അറസ്റ്റ് ചെയ്തു. ദേവയെ വൈഷ്ണവ് കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം.
പഠന കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ബെംഗളൂരുവില്‍ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവര്‍ക്കും ഇടയില്‍ ഇന്നലെ വാക്കുതര്‍ക്കമുണ്ടായി രുന്നുവെന്നും ബഹളം കേട്ടതായും അയല്‍വാസികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. ബേഗൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ജീവനക്കാരായിരുന്നു ഇരുവരും. യുവതിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.


