ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനും ബിജെപി നേതാവിന്റെ അഭ്യര്‍ത്ഥന. ദൈവത്തെയോര്‍ത്ത് ബുള്ളറ്റ് ട്രെയിന്‍ മറക്കു എന്നും നിലവില്‍ ഓടുന്ന ട്രെയിനില്‍ ശ്രദ്ധിക്കു എന്നുമാണ് ബിജെപി നേതാവായ ലക്ഷ്മികാന്ത ചാവ്ലയുടെ വീഡിയോ സന്ദേശത്തില്‍ പറയുന്നത്. വൈകിയോടുന്ന ട്രെയിനില്‍ ഇരുന്നാണ് ഈ അഭ്യര്‍ഥന.
സാധരണക്കാര്‍ യാത്ര ചെയ്യുന്ന ട്രെയിനെ കുറിച്ച് ചിന്തിക്കുന്നു എന്നും ജനങ്ങള്‍ അസ്വസ്ഥരാണ് എന്നും അവര്‍ പറയുന്നു. അച്ചാ ദിന് വന്നുചേര്‍ന്നത് സാധാരണക്കാര്ക്കല്ലെന്നും അവര്‍ വ്യക്തമാക്കി. പത്ത് മണിക്കൂറോളം വൈകി ഓടുന്ന ട്രെയിനില്‍ ഇരുന്നാണ് വീഡിയോ ചെയ്തിരിക്കുന്നത്. പഞ്ചാബിലെ മുന്‍മന്ത്രിയും ആയിരുന്നു അവര്‍. വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. 24 മണിക്കൂറായി ഞങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും ദിശ മാറി വളരെ വൈകിയാണ് ട്രെയിന്‍ ഓടുന്നതെന്നും ഇതു സംബന്ധിച്ച് യതൊരു വിവരവും യാത്രക്കാരുമായി പങ്ക് വെച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.


