ചെന്നൈ: തമിഴ്നാട് ചിദംബരത്ത് സ്കൂള്‍ബസിന് തീപിടിച്ച് അപകടം. ബസ് പൂര്‍ണമായും കത്തിനശിച്ചു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. വാഹനത്തിന് മുന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഉടന്‍തന്നെ ബസ് നിര്‍ത്തി കുട്ടികളെ ഓരോരുത്തരെയായി പുറത്തിറക്കി മാറ്റി നിര്‍ത്തുകയായിരുന്നു. ബസില്‍ 14 വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്. തീര്ത്ഥപാളയത്ത് ഇന്നു രാവിലെ വിദ്യാര്‍ത്ഥികളുമായി സ്കൂളിലേക്ക് പോകവെയായിരുന്നു അപകടം.

