ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും മടങ്ങി. വൈകിട്ട് രാഷ്ട്രപതി ഭവനില്‍ നല്കിയ സ്നേഹോഷ്മളമായ അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്. തിങ്കളാഴ്ച രാവിലെ 11.30ന് എത്തിയ ട്രംപ് ചൊവ്വാഴ്ച രാത്രി 10ഓടെയാണ് മടങ്ങിയത്. അദ്ദേഹത്തിനൊപ്പം മകള്‍ ഇവാങ്ക ട്രംപ് മരുമകന് ജെറാഡ് കുഷ്നെര്‍ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമെത്തിയ പ്രതിനിധി സംഘവും അമേരിക്കയിലേക്ക് മടങ്ങി.
രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

