ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ വ്യോമസേന ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ തിരിച്ചടിയില്‍ പ്രധാനമായും ലക്ഷ്യം വച്ചത് അഞ്ച് ഭീകരരെ. അഫ്ഗാനിസ്ഥാന്റെയും കശ്മീരിന്റെയും ജയ്ഷെ മുഹമ്മദ് സംഘടനാ ചുമതലയുള്ള ജെയ്ഷെ ഭീകരന് മൗലാന അമ്മര്‍, മസൂദ് അസ്ഹറിന്റെ സഹോദരന് തല്‍ഹ സെയിഫ് എന്നിവരാണ് ഇതില്‍ രണ്ടുപേര്‍. തല്‍ഹ സെയിഫ് ഭീകരാക്രമണങ്ങളുടെ ആസൂത്രണ വിഭാഗം ചുമതലയുള്ള ഭീകരനാണ്. ഇവര്‍ വ്യോമാക്രമണത്തില്‍ മരിച്ചിട്ടുണ്ടോ എന്ന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ മുതിര്‍ന്ന സഹോദരന് ഇബ്രാഹിം അസര്‍, മുഹമ്മദ് ഭീകരാക്രമമണങ്ങളുടെ കശ്മീരിലെ ആസൂത്രണ വിഭാഗം തലവന്‍ മുഫ്തി അസര്‍ ഖാന് കശ്മീരി, ബലാകോട്ട് ഭീകര കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണം ഉണ്ടായിരുന്ന മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരന് ഉസ്താദ് ഗോറി എന്നറിയപ്പെടുന്ന യൂസഫ് അസ്ഹര്‍ എന്നിവരാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യം വച്ച മറ്റ് മൂന്ന് ഭീകരര്‍. ഇവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.
എന്നാല്‍ നിരവധി ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ ഇന്ത്യന്‍ ആക്രമണത്തില്‍ മരിച്ചെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുന്നൂറിലേറെ ഭീകരരും ഇന്ത്യന്‍ ആക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.


