വെസ്റ്റ് ബംഗാളില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ ബംഗാളിലെ ബങ്കുരയിലെ ഒണ്ട റെയില്‍വെ സ്റ്റേഷന് സമീപമായിരുന്നു അപകടം. ഖരഗ്പൂര്‍-ബങ്കുര-അദ്ര പാതയിലെ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ആളപായമുണ്ടായില്ലെന്ന് പ്രാഥമിക വിവരം.
അപകടത്തിന്റെ കാരണവും രണ്ട് ട്രെയിനുകളും എങ്ങനെ കൂട്ടിയിടിച്ചുവെന്നതും അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ദിബാകര്‍ മജ്ഹി സേഫ്റ്റി ഓഫീസര്‍ പറഞ്ഞു. അപകടത്തില്‍ ഗുഡ്സ് ട്രെയിനിന്റെ നിരവധി വാഗണുകളും എഞ്ചിനും പാളം തെറ്റി. ഒഡീഷയിലെ ബാലസോറില്‍ 275 പേരുടെ ജീവന് നഷ്ടമാവുകയും 1,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കോറോമാണ്ടല്‍ എക്സ്പ്രസും മറ്റ് രണ്ട് ട്രെയിനുകളും ഉള്‍പ്പെട്ട ഭയാനകമായ ട്രിപ്പിള്‍ ട്രെയിന്‍ കൂട്ടിയിടിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് അപകടം.


