ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതിനിടെ മാധ്യമങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 12 ദൃശ്യമാധ്യമങ്ങളുടെ മേധാവിമാരുമായി മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിച്ചു. ലോക്ക്ഡൗണിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മോദി മാധ്യമ മേധാവിമാരോട് ആവശ്യപ്പെട്ടു.കോവിഡ്- 19 കാലത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഇതുവരെയുള്ള മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ ജനങ്ങളിലേക്ക് എത്തിക്കണം; മാധ്യമങ്ങളോട് പ്രധാനമന്ത്രി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

