ന്യൂഡല്‍ഹി: കോവിഡ് 19 ബാധിതരുടെ എണ്ണം ഇന്ത്യയില്‍ കൂടുകയാണ്. ഇന്ന് 29 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 425 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. അതിനിടെ രാജ്യത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ചികിത്സയിലായിരുന്ന ഫിലിപ്പീന്‍സ് സ്വദേശിയാണ് മരിച്ചത്. 68 വയസുകാരനായ ഇയാള്‍ക്ക് ഒരുവേള പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പിന്നീടാണ് രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയില്‍ മരണസംഖ്യ എട്ടായി.

