ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ കാവല്ക്കാരന് കള്ളനാണ് എന്ന മുദ്രാവാക്യം സംബന്ധിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

റാഫേല്‍ കേസിലെ വിധിയില്‍ കാവല്ക്കാരന് കള്ളനെന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന രാഹുലിന്റെ പ്രസ്താവനക്കെിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. ചീഫ് സ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ബിജെപിയുടെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി നേരത്തെ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ മറുപടി പരിശോധിച്ചതിന് ശേഷം കോടതിയലക്ഷ്യ നടപടികള്‍ വേണോ എന്ന് കോടതി തീരുമാനിക്കും.


