ഗോദ്ര: ബില്‍ക്കിസ് ബാനു കേസിലെ പതിനൊന്ന് പ്രതികള്‍ ഗോദ്ര സബ് ജയിലില്‍ കീഴടങ്ങി.ഞായറാഴ്ച രാത്രി 11.45 ഓടെയാണ് പ്രതികള്‍ കീഴടങ്ങിയത്.കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് പറഞ്ഞ് കോടതി പ്രതികളുടെ ഹര്‍ജികള്‍ തള്ളിയിരുന്നു.കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.


