ദില്ലി: ദില്ലി ജമാ മസ്ജിദില്‍ പ്രതിഷേധം നയിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി തള്ളി. ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതീവരഹസ്യമായാണ് ആസാദിനെ കോടതിയില്‍ ഹാജരാക്കിയത്. ആസാദ് ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ക്രമിനിൽ ഗൂഢാലോചന, കലാപം സൃഷ്ടിക്കൽ ,പൊതുമുതൽ നശിപ്പിക്കൽ അടക്കം 11 വകുപ്പുകളാണ് പ്രതിക്കൾക്കെതിരെ ചുമത്തിയത്. ചന്ദ്രശേഖർ ആസാദിന്റെ പ്രസംഗം കലാപത്തിലേക്ക് നയിച്ചെന്നും പൊലീസ് ആരോപിക്കുന്നു.

