കശ്മീരില്‍ സൈന്യം ഏഴ് ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ സെക്ടറില്‍ നാല് ഭീകരരേയും അവന്തിപ്പൊറയില്‍ മൂന്ന് ഭീകരരേയുമാണ് മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് സൈന്യം വധിച്ചത്.
ഇന്നലെ ഉച്ചയോടെ ഷോപ്പിയാനിലെ മുനന്ദ് മേഖലയില്‍ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസും കരസേനയും തെരച്ചില്‍ നടത്തുകയായിരുന്നു. സുരക്ഷ സേനയ്ക്കെതിരെ ഭീകരര്‍ വെടിവച്ചതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. അനന്ദ്നാഗ് ജില്ലയില്‍ സുരക്ഷ സേന ഒരു ഭീകരനെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്.


