ഡൽഹി : ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി. ഹമാസുമായി തീവ്രമായ സംഘർഷം നിലനിൽക്കുന്ന ഇസ്രായേലിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് സർക്കാർ നടപ്പാക്കിയ ഓപ്പറേഷൻ അജയ് പ്രകാരം സർവീസ് നടത്തുന്ന അഞ്ചാമത്തെ വിമാനമാണിത്.
ഓപ്പറേഷൻ അജയ് പ്രകാരമുള്ള അഞ്ചാമത്തെ വിമാനത്തിൽ 18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 യാത്രക്കാർ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

