മുംബൈ: അന്ധേരി ഈസ്റ്റിലെ ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര് മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പറേഷന്(ഇഎസ്ഐസി) നിയന്ത്രണത്തില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ഹോസ്പിറ്റലിലാണ് വൈകിട്ട് നാലുമണിയോടെ തീപിടിത്തമുണ്ടായത്.
47 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തീപിടിത്തമുണ്ടായെന്ന വിവരത്തെത്തുടര്‍ന്ന് എട്ട് ഫയര്‍ എഞ്ചിനുകളാണ് ആശുപത്രി പരിസരത്തെത്തിയത്.
അഞ്ചു നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലകളിലാണ് തീപിടിത്തമുണ്ടായത്. തീ വ്യാപിച്ചതോടെ 15 ഓളം ടാങ്കര്‍ ലോറികളില്‍ പ്രത്യേകമായി വെളളമെത്തിച്ച് നടപടികള്‍ ത്വരിതപ്പെടുത്തി. പത്തോളം ഫയര്‍ എന്‍ജിനുകളും തൊട്ടുപിന്നാലെ സ്ഥലത്തെത്തിച്ചു.

