ചെന്നൈ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സോണിയാഗാന്ധിക്കുമൊപ്പം വേദിപങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായിരുന്ന എം.കരുണാനിധിയുടെ പ്രതിമ അനാച്ഛാദനത്തിനാണ് മൂവരും ഒന്നിച്ചെത്തിയത്. ഡി.എം.കെ ആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാളയത്തില്‍ സ്ഥാപിച്ച കരുണാനിധിയുടെ പ്രതിമയുടെ അനാച്ഛാദനം സോണിയ ഗാന്ധി നിര്‍വഹിച്ചു. കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ധാരണയെ എതിര്‍ക്കുന്ന പിണറായി വിജയന് രാഹുല്‍ ഗാന്ധിയുമായും സോണിയാഗാന്ധിയുമായും വേദി പങ്കിട്ടു എന്നതാണ് ചടങ്ങിനെ ശ്രദ്ധേയമാക്കിയത്.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി, നടന് രജനീകാന്ത്, ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ, ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മൂന്നു സംസ്ഥാന ങങളിലെ തിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമത്തിനും ചടങ്ങ് സാക്ഷിയായി. എം.കെ.സ്റ്റാലിന് ഡി.എം.കെ അദ്ധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധിയുമായി പങ്കിടുന്ന ആദ്യ വേദിയാണിത്.
ശബരിമല വിഷയത്തില്‍ പിണറായി വിജയനെതിരെ ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രതിഷേധമുണ്ടാകുമെന്ന ഭീഷമിയെത്തുടര്ന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.


