കൊൽക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ കേന്ദ്രകമ്മിറ്റി അംഗവുമായ ബസുദേവ് ആചാര്യ(81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് ഉച്ചയോടെ സ്വവസതിയിലായിരുന്നു അന്ത്യം. 15-ാം ലോക്സഭയില്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചു. റെയില്‍വേ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്‍ ചെയര്‍മാനുമായിരുന്നു ബസുദേവ്.1942 ജൂണ്‍11ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയില്‍ ആണ് അദ്ദേഹത്തിന്റെ ജനനം. ട്രേഡ് യൂണിയന് പ്രവര്‍ത്തകനായിട്ടായിരുന്നു രാഷ്ട്രീയപ്രവേശനം.

