നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം അറിയിച്ചു. നിലവില്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. നിരീക്ഷണം തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 8.45നാണ് എയിംസിലെ കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ മന്മോഹന് സിംഗിനെ പ്രവേശിപ്പിച്ചത്.

