ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണങ്ങള്‍ ഇനിയും പൊറുക്കാന്‍ രാജ്യത്തിനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുല്‍വാമയിലും ഉറിയിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ തന്നെ സഹിക്കാവുന്നതിലും അപ്പുറമാണ്. എക്കാലത്തും ഭീകരാക്രമണങ്ങള്‍ പൊറുക്കാന്‍ രാജ്യത്തിനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) യുടെ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷം പുലര്‍ത്തുന്ന അയല്ക്കാരന് രാജ്യത്തിന് അകത്തുനിന്നുതന്നെ ചിലരില്‍നിന്ന് സഹായം ലഭിക്കുന്ന സാഹചര്യത്തില്‍ സിഐ.എസ്.എഫ് പോലെയുള്ള സേനകളുടെ പ്രാധാന്യം ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.


