ന്യൂഡല്‍ഹി : ജെഇഇ മെയിന്‍സ് 2020 പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇഷ്ടപ്പെട്ട പരീക്ഷാകേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ തിരുത്തലുകള്‍ വരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്റിയാല് നിഷാങ്ക് ദേശീയ ടെസ്റ്റിംഗ് ഏജന്‍സിക്ക്(എന്‍ടിഎ) നിര്‍ദേശം നല്കി. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള സ്ഥിതിഗതികളും, പരീക്ഷാര്‍ത്ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് നടപടി.ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം വരുത്താനുള്ള സൗകര്യം സംബന്ധിച്ച് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഈ മാസം ഒന്നിന് നോട്ടീസ് പുറത്തിറക്കിയിരുന്നു.ഇതിനു തുടര്‍ച്ചയായി,അപേക്ഷകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന നഗരങ്ങളുടെ തിരഞ്ഞെടുപ്പില്‍ മാറ്റം വരുത്താനുള്ള സൗകര്യവും ഏജന്‍സി ഇന്ന് ഏര്‍പ്പെടുത്തി.
പരീക്ഷാര്‍ത്ഥികള്‍ അപേക്ഷയില്‍ തിരഞ്ഞെടുത്ത നഗരത്തില്‍ തന്നെ പരീക്ഷാകേന്ദ്രം അനുവദിക്കാന്‍ ഏജന്‍സി ശ്രമങ്ങള്‍ നടത്തും.എന്നാല്‍,പരീക്ഷാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനുള്ള നഗരത്തിന്റെ കഴിവനുസരിച്ചാവും അവസാനതീരുമാനം. എന്നാല്‍ ഭരണപരമായ കാരണങ്ങളാല്‍ ,അപേക്ഷയില്‍ നിന്നും വ്യത്യസ്തമായ നഗരവും ലഭിക്കാവുന്നതാണ്.പരീക്ഷ കേന്ദ്രങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് എന്‍ടിഎയുടെ തീരുമാനം അന്തിമമായിരിക്കും
പരീക്ഷാകേന്ദ്രങ്ങളുള്‍പ്പെടുന്ന നഗരങ്ങള്‍ തിരഞ്ഞെടുക്കുന്നത് അടക്കം, അപേക്ഷയില്‍ മാറ്റം വരുത്താനുള്ള സൗകര്യം നിലവില്‍ ലഭ്യമാണ്.https://jeemain.nta.nic എന്ന വെബ്സൈറ്റില്‍ 2020 ഏപ്രില്‍ 14 വരെ ഈ സൗകര്യം ഉണ്ടായിരിക്കും. പരീക്ഷാര്‍ത്ഥികള്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ വിവരങ്ങള്‍ ഒത്തുനോക്കുകയോ ആവശ്യമെങ്കില്‍ അവയില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യേണ്ടതാണ്.
-
ഓണ്‍ലൈന്‍ അപേക്ഷയിലെ തിരുത്തലുകള്‍ വൈകിട്ട് 5 വരെയും, ഫീസ് രാത്രി 11.50 വരെയും സ്വീകരിക്കുന്നതാണ്.
-
ആവശ്യമുള്ളവര്‍ക്ക് ,അധിക ഫീസ്, ക്രെഡിറ്റ് \ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ, നെറ്റ് ബാങ്കിങ്നയു പി ഐ സൗകര്യമുപയോഗിച്ചോ,PAYTM ലൂടെയോ അടയ്ക്കാവുന്നതാണ് .
-
അപേക്ഷയില്‍ വരുത്തിയ തിരുത്തലുകള്‍ക്ക് വിധേയമായി,കൂടുതല്‍ തുക അടയ്ക്കേണ്ടി വന്നാല്‍,അത് സംബന്ധിച്ച അന്തിമ വിവരങ്ങള്‍ പണം അടച്ചതിനു ശേഷം ലഭിക്കുന്നതാണ്.
പരീക്ഷാര്‍ത്ഥികള്‍ അപേക്ഷയില്‍ തിരുത്തലുകള്‍ നടത്തുന്നത് ശ്രദ്ധാപൂര്ണമായിരിക്കണം . തിരുത്തലുകള്‍ക്കായി ഇനിയൊരു അവസരം നല്‍കുന്നതല്ല.പരീക്ഷ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിനായി,പരീക്ഷാര്‍ത്ഥികളും ,മാതാപിതാക്കളും jeemain.nta.nic.in, www.nta.ac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കോ,സ്ഥിരീകരണങ്ങള്ക്കോ, 8287471852 , 8178359845 , 9650173668 , 9599676953 , 8882356803 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .


