ജമ്മു: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കശ്മീരില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ രാഷ്ട്രീയത്തിലേക്ക്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്തു.
ഷാ ഫൈസല്‍ രാജിവെച്ച വിവരം അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന് ഷാ ഫൈസല്‍ കശ്മീരിലെ ബാരാമുള്ള മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്നാണ് സൂചന. ‘ഉദ്യോഗസ്ഥഭരണത്തിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമെന്ന്’ വിശേഷിപ്പിച്ചുകൊണ്ട് ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള ട്വീറ്റിലൂടെ ഷാ ഫൈസലിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

