പഞ്ചാബിൽ വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് നാലുപേരും കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഗുരുദാസ്പുരിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. വെടിവെപ്പിൽ നാല് പേർ മരിച്ചു. അറുപത് റൗണ്ടോളം വെടിവെച്ചുവെന്നാണ് റിപ്പോർട്ട്. കൃഷിക്കായുള്ള വെള്ളത്തിന് വേണ്ടിയാണ് തർക്കം ഉണ്ടായത്. രണ്ടു സംഘങ്ങളിൽ നിന്നും 2 പേർ വീതമാണ് മരിച്ചത്.
എതിര്‍വിഭാഗം സഞ്ചരിച്ചിരുന്ന കാറിനുനേരെ മറ്റൊരു വിഭാഗം 60 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ വെടിയുണ്ട തുളച്ചുകയറിയതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പുറത്തുവിട്ടു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.60 റൗണ്ടോളം ഒരു കാറിന് നേരെ വെടിയുതിർത്തെന്നാണ് പ്രാഥമിക പരിശോധനക്ക് ശേഷം പൊലീസ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികൾ തന്നെയാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റമുട്ടിയത്.പരിക്കേറ്റവരെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.


