ഉന്നാവ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം.
കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍, സാക്ഷികളുടെ സത്യവാങ്മൂലങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന് ദില്ലി തിസ് ഹസാരി കോടതിയുടേതാണ് നിര്‍ദേശിച്ചു.
വിചാരണ ആരംഭിക്കുമ്ബോള്‍ മാധ്യമങ്ങളെ കോടതിക്കുള്ളില്‍ അനുവധിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് കേസിലെ പ്രതിയായ ബിജെപി എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

