റാഞ്ചി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരന് തന്നെയെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൊഫോഴ്സ് കേസില്‍ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും മോദി ചോദിച്ചു.

ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ, ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി രാജീവ് ഗാന്ധിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയത് നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ എന്നായിരിക്കും നിങ്ങളുടെ സേവകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഒന്നാം നന്പര് അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചതെന്ന് മോദി പറഞ്ഞു. ബോഫോഴ്സ് കേസ് സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം.


