ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. സെന്‍ട്രെല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in cbse.nic.in എന്നിവയില്‍ പരീക്ഷാഫലം ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരീക്ഷാഫലം പരിശോധിക്കാം.
ഈ വര്‍ഷം 91.10 ശതമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.40 ശതമാനം വര്‍ധനവ് ഇക്കൊല്ലം ഉണ്ടായിട്ടുണ്ട്.
പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം
1. ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in cbse.nic.in. എന്നിവയില്‍ പ്രവേശിക്കുക. 2. ഹോപേജിലെ ‘Class 10 Result 2019’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. 3. അഡ്മിറ്റ് കാര്‍ഡിലെ രജിസ്ട്രേഷന് നമ്പറും, മറ്റ് വിവരങ്ങളും രേഖപ്പെടുത്തുക.
രാജ്യത്തെ 6,000 കേന്ദ്രങ്ങളില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 29 വരെയാണ് പരീക്ഷ നടന്നത്. ഏകദേശം 18,27,472 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. സിബിഎസ്ഇ 10, 12 പരീക്ഷള്‍ക്ക് 31,14,831 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് മാത്രം 5,69,696 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ (2,72,271) പരീക്ഷ എഴുതിയത് ഡല്‍ഹിയിലും ആണ്‍കുട്ടികള്‍ പരീക്ഷ എഴുതിയത് ഉത്തര്‍പ്രദേശിലുമാണ്.
കഴിഞ്ഞ വര്‍ഷം 16.38 ലക്ഷം വിദ്യര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 86.07 ശതമാനമായിരുന്നു വിജയം.