ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാചകമടിയുടെ രാജാവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റിലായിരുന്നു രാഹുലിന്റെ വിമര്‍ശനം. കര്‍ഷകര്‍ക്ക് ന്യായമായി വില ലഭിക്കുന്നില്ല, യുവാക്കള്‍ക്ക് ജോലിയും കിട്ടുന്നില്ല.
ജുംല(പാഴ്വാഗ്ദാനങ്ങള്‍) രാജാവിന്റെ ഭരണകാലത്ത് കര്‍മ്മം ചെയ്യുന്നവര്‍ക്കൊന്നും ബഹുമാനം ലഭിക്കില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.ഉത്തര്‍പ്രദേശിലെ അതിരൂക്ഷമായ തൊഴിലില്ലായ്മയുടെ റിപ്പോര്‍ട്ട് സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്. ദേശീയ സര്‍വേ ഓഫീസിന്റെ(എന്‍എസ്എസ്ഒ) റിപ്പോര്‍ട്ടില്‍ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പിഎച്ച്ഡി അടക്കം ഉന്നത യോഗ്യതയുള്ളവര്‍ പ്യൂണ്‍ ജോലിയിലേക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

