ന്യൂഡല്‍ഹി: ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപനം. ആദായനികുതി സ്ലാബില്‍ മാറ്റമില്ല. പെട്രോളിനും ഡീസലിനും സ്വര്‍ണത്തിനും വില കൂടും. കോര്‍പറേറ്റ് നികുതിക്കുള്ള കമ്പനികളുടെ വാര്‍ഷിക വരുമാനം 250 കോടിയില്‍നിന്ന് 400 കോടിയായി ഉയര്‍ത്തി.

വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. വ്യോമയാന മേഖലയില്‍ വിദേശനിക്ഷേപം വര്‍ദ്ധിപ്പിക്കും. കൂടാതെ റെയില്‍വേയില്‍ പിപിപി മോഡല്‍ നടപ്പാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ‘ശക്തമായ രാജ്യത്തിന് ശക്തനായ പൗരന്’ എന്ന മുദ്രാവാക്യം നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനം.


