രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം എണ്‍പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 83,882 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതര്‍ 38, 53, 406 ആയി. 1043 മരണം കൂടി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണം 37,376 ആയി.
നിലവില്‍ 8,15,538 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 29,70,492 പേര് ഇത് വരെ രോഗമുക്തി നേടി. 77.09 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 17,433 പേര്‍ക്കാണ് പുതുതായി രോഗബാധ. രണസംഖ്യ കാല്‍ലക്ഷം പിന്നിട്ടു. രണ്ടുലക്ഷത്തിലേറെ പേര് ചികിത്സയിലാണ്. മുംബൈയില്‍ 1600ലേറെ പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുണെയില്‍ 1700 ലധികം പേര്‍ക്കാണ് രോഗബാധ. സംസ്ഥാനത്ത് രോഗബാധിതര്‍ എട്ടേകാല്‍ ലക്ഷം കടന്നു.
ഡല്‍ഹിയില്‍ രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം പ്രതിദിന വര്‍ധന 2500 കടന്നു. കര്‍ണാടകത്തില്‍ 9,860 പേര്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. 113 പേര് കൂടി മരിച്ചു. രോഗബാധിതരില്‍ 3420 പേര് ബംഗളൂരു നഗരത്തില്‍. 32 പേര് ഇന്നലെ മാത്രം നഗരത്തില്‍ മരിച്ചു. സംസ്ഥാനത്ത് ചികിത്സയില്‍ ഉള്ളവര്‍ 94,459 പേരാണ്. ആകെ മരണം 5950 ആയി. സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ 3,61,341ലെത്തി.


