വൈശാലി: ബീഹാറിലെ വൈശാലിയില്‍ സീമാഞ്ചല്‍ എക്സ്പ്രസ് പാളംതെറ്റി. അപകടത്തില്‍ 6 പേര് മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സീമാഞ്ചല്‍ എക്സ്പ്രസിന്റെ 9 ബോഗികളാണ് പാളം തെറ്റിയത്.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി 3 ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ജോഗ്ബാനി – ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ സീമാഞ്ചല്‍ എക്സ്പ്രസിന്റെ 9 ബോഗികള്‍ പാളം തെറ്റുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ ഹെല്പ് ലൈന്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സോനാപൂര്‍ – 06158221645, ഹാജിപൂര്‍ -06224272230, ബറൗണി – 0627923222 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

