സൂറത്ത്: വിവാഹ ക്ഷണക്കത്തില്‍ വിവാഹ സംബന്ധിയായ വിവരങ്ങള്‍ക്കൊപ്പം മോദിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥന അടങ്ങിയ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ആവശ്യം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് വേണ്ടി നിങ്ങളുടെ വോട്ട് എന്നതാണ് ഞങ്ങള്‍ക്കുള്ള സമ്മാനം എന്നായിരുന്നു ക്ഷണക്കത്തിലെ പരാമര്‍ശം. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഈ ക്ഷണക്കത്ത്.
മംഗളൂരുവില്‍നിന്നുള്ള മറ്റൊരു വിവാഹ ക്ഷണക്കത്തും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. . മംഗളൂരു സ്വദേശിയായ അരുണ്‍ പ്രസാദാണ് വിവാഹക്ഷണക്കത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭരണത്തിലേറിയതിനുശേഷം മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചു നേട്ടങ്ങളെക്കുറിച്ചുമൊക്കെ വിവാഹ ക്ഷണകത്തില്‍ ഉളളടക്കം ചെയ്തിട്ടുണ്ട്. ഭൂഷണ് ബ്രാന്സണ് എന്നായളാണ് ട്വിറ്ററില്‍ ഇത് പങ്ക് വെച്ചത്.


