അഗര്‍ത്തല: ത്രിപുരയില്‍ ആംബുലന്‍സില്‍നിന്നും 197 കിലോ കഞ്ചാവ് പിടികൂടി. ആസാമുമായി അതിര്‍ത്തി പങ്കിടുന്ന കഡമംതലയില്നിന്നാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ആംബുലന്‍സ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
വാഹനത്തിലെ രഹസ്യ അറകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഏതാനും ദിവസങ്ങളായി കഞ്ചാവ് കടത്താന്‍ പ്രതികള്‍ ആംബുലന്‍സ് ഉപയോഗിച്ചുവരികയായിരുന്നു. പോലീസ് വാഹനം തടഞ്ഞതോടെ ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

