ചെന്നൈ: അതിഥികള്‍ക്ക് അരോചകമാവും വിധം ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നാരോപിച്ച് ചെന്നൈയിലെ ദി സ്ലേറ്റ് ഹോട്ടലില്‍ നിന്ന് സ്വവര്‍ഗ പങ്കാളികളെ പുറത്താക്കി. രസിക ഗോപാലകൃഷ്ണന്, ശിവാങ്കി സിംഗ് എന്നിവരെയാണ് കഴിഞ്ഞമാസം 28ന് ഹോട്ടലില്‍ നിന്ന് പുറത്താക്കിയത്.
തങ്ങളെ മനപ്പൂര്‍വം കാരണങ്ങളുണ്ടാക്കി പുറത്താക്കിയതാണെന്ന് രസികയും ശിവാങ്കിയും ആരോപിക്കുന്നു. ‘ശനിയാഴ്ച രാത്രിയാണ് ഞാനും എന്റെ കൂട്ടുകാരിയും സ്ലേറ്റ് ഹോട്ടലിലെത്തിയത്. ഡാന്‍സ് ചെയ്യുന്ന സമയത്ത് നാല്-അഞ്ച് പുരുഷന്മാര് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഇത് ഞങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കിയെന്ന് രസിക കുറിപ്പില്‍ പറയുന്നു.
ബാക്കി എല്ലാവരും ഡാന്‍സ് അസ്വദിക്കുമ്ബോള് അവര്‍ മാത്രം എന്തിനാണ് ഞങ്ങളില്‍ അനാവശ്യമായി ശ്രദ്ധചെലുത്തിയതെന്ന് അറിയില്ല. ശേഷം വാഷ്റൂമില്‍ പോയി.കുറച്ച് കഴിഞ്ഞപ്പോള്‍ വാതിലില്‍ അരോ തട്ടുന്നത് കേട്ടു. തുറന്നപ്പോള്‍ ഹോട്ടല്‍ ജീവനക്കാരാണ്. ഞങ്ങള്‍ വാഷ്റൂമില്‍ മറ്റെന്തോ ചെയ്യുകയാണെന്നും അതിഥികളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചെന്നും പുറത്ത് പോകണമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഞങ്ങള്‍ അത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടില്ല.അതിഥികള്‍ക്ക് അരോചകമാകുന്ന രീതിയില്‍ സ്റ്റേജില്‍ കയറി ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നും ഇതിന്റെ വീഡിയോ ഉണ്ടെന്നും മാനേജര്‍ പറഞ്ഞു. എന്നാല്‍ വീഡിയോ കാണിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറിയെന്നും രസികയും ശിവാങ്കിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

