മുസഫര്‍പുര്‍: ബിഹാറിലെ ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ബിഹാറിലെ മുസഫര്‍പുരില്‍ ആണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ നാല് പേര് തീപിടിത്തത്തില്‍ മരിച്ചിരുന്നു. 15 പേരായിരുന്നു അപകടസമയത്ത് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്.
ഇതില്‍ നാല് പേരെ ഇന്നലെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കി ഉള്ളവരെ തിരഞ്ഞപ്പോളാണ് കത്തിക്കരിഞ്ഞ നിലയില്‍ ബാക്കി മൃതദേഹങ്ങള്‍ ലഭിക്കാത്തത്. ജില്ലാ മജിസ്ട്രേറ്റ് മുഹമ്മദ് ഷോഹൈല് അന്വേഷണം പ്രഖ്യാപിച്ചു.

