കുട്ടികളുടെ ആറാമിന്ദ്രിയം തുറക്കാൻ ലതാകണ്ണൻ അയ്യർ എത്തുന്നു…കുട്ടികളുടെ ആറാമിന്ദ്രിയം തുറക്കുന്നതിനു വേണ്ടി ആർട് ഓഫ് ലിവിംഗ് ആരംഭിച്ച അതി നൂതനമായ പരിശീലന പദ്ധതിയാണ് ഇൻറ്യുഷൻ പ്രോസസ്സ് അഥവാ ”പ്രജ്ഞയോഗ”. ജീവനകലയുടെ രാജ്യാന്തര പരിശീലകയുമായി പ്രവർത്തിച്ചുവരുന്ന ലതാകണ്ണൻ അയ്യരെ ബാംഗ്ളൂർ ആശ്രമത്തിൽ നടന്ന ചടങ്ങിൽ ‘പ്രജ്ഞായോഗ ‘അഥവാ ഇന്റ്യുഷൻ പ്രോസസ്സിൻറെ വിദഗ്ധ പരിശീലകയായിഗുരുദേവ് ശ്രീശ്രീരവിശങ്കർ നിയമനം നൽകി. ‘

തീക്ഷ്ണമായ ഓർമ്മ ശക്തിക്കൊപ്പം വർദ്ധിച്ച ഏകാഗ്രതയും ,ജാഗരൂകതയും മൂർച്ചയുള്ള കേന്ദ്രീകരണവും അനുഭവപ്പെടുന്നടോപ്പം കുട്ടികളിൽ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ,പഠനത്തിലും പഠനേതരവിഷയങ്ങളിലും താൽപ്പര്യം വർദ്ധിപ്പിക്കാനുതകുന്നതരത്തിൽ ശ്രീരവിശങ്കർ രൂപകല്പ്പന നിർവ്വഹിച്ചതാണ് ‘പ്രജ്ഞയോഗ’ ല്ലെങ്കിൽ ഇന്റ്യുഷൻ പ്രോസസ്സ് എന്ന ആശ്രമം.
തിരുവനന്തപുരം കരമനസ്വദേശിയായ ലതായ്യർ 15 വർഷത്തിലേറെയായി ബാംഗ്ളൂർ വ്യക്തിവികാസ് കേന്ദ്രയുടെ കീഴിൽ ആർട് ഓഫ് ലിവിംഗ് പരിശീലകയായായി പ്രവർത്തിച്ചുവരുന്നു. യോഗയും സംഗീതവും സമന്വയിപ്പിച്ചുകൊണ്ട് നൃത്ത പരിപാടിനടത്താറുള്ള ഇന്ത്യയിലെ പ്രശസ്ഥ യോഗ ഡാൻസറും , ഗായികയുമാണ് ലതാകണ്ണൻ യൂറോപ്പ് ,ജർമ്മനി ,ഇറ്റലി ,ഫ്രാൻസ് ,ഹോളണ്ട് ,തുടങ്ങിയ നിരവധി വിദേശരാജ്യങ്ങൾക്കൊപ്പം ഗൾഫ് നാടുകളിലും ശ്രീശ്രീരവിശങ്കർജിയുടെ നിർദ്ദേശാനുസരണം പ്രവർത്തിച്ചിട്ടുണ്ട്

ആയിരക്കണക്കിന് വിദേശികൾക്കും ഇന്ത്യക്കാർക്കുമായി യോഗാ പ്രോഗ്രാമുകൾ ,ദിവ്യ സമാജ് കാനിർമ്മാൺ .ആർട് എക്സൽ, യെസ്പ്ലസ് തുടങ്ങിയ പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് .രവിശങ്കർജിയുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും വ്യാപകമായതോതിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ ഒരുങ്ങിനിൽക്കുകയാണ് ശ്രീശ്രീഗുരുദേവിൻറെ പ്രിയ ശിഷ്യ.


