തൂത്തുക്കുടി: മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് തമിഴ്നാട്ടില്‍ പിടിയില്‍. ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. തൂത്തുക്കുടി തുറമുഖത്ത് വച്ച് തമിഴ്നാട് പോലീസാണ് അദീബിനെ പിടികൂടിയത്.
മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരുന്നയാളാണ് അദീബ്. മറ്റു ചില അഴിമതിക്കേസുകളിലും അദീബ് പ്രതിയാണ്. കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്പോര്‍ട്ട് മാലദ്വീപ് അധികൃതര്‍ തടഞ്ഞുവച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച അദീബിനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അദീബ് ഇന്ത്യയിലേക്ക് കടന്നേക്കമെന്ന വിവരം മാലദ്വീപ് അധികൃതര്‍ കൈമാറിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അദീബ് പിടിയിലായത്.
ചരക്കുകപ്പലിലെ ജീവനക്കാരനെന്ന പേരിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

