ന്യൂഡല്‍ഹി: ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവരുടെ വസതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. വീഡിയോകോണിന് അന്യായമായി വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് വീടുകള്‍ റെയ്ഡ് ചെയ്യുന്നത്.

രാജ്യത്തെ ഏറ്റവുംവലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ആറുവര്‍ഷം മുമ്ബ് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സിബിഐ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.


