ഗുരൂവായൂരില്‍ കോര്പ്പറേഷന് ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാങ്കിനുള്ളിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. ചെര്‍പ്പുളശേരി സ്വദേശി അയ്യപ്പനെയാണ് (57) കിഴക്കെനടയിലുള്ള ബാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. രാവിലെ ജീവനക്കാരെത്തി ബാങ്ക് തുറന്നപ്പോഴാണ് മാനേജരുടെ കാബിനുള്ളില്‍ മൃതദേഹം കണ്ടത്. ടെമ്പിള്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

