തിരുവനന്തപുരം: കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. സി.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പോലീസുകാര്‍ ക്രൂരമായി മര്‍ദ്ധിച്ച കെ.എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും കെ .പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിക്കുന്നു
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നിരവധി തവണ ലാത്തിവീശി. ഇതിനിടെ സെക്രട്ടേറിയറ്റ് പരിസരത്തേക്കെത്തിയ രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.


