തിരുവനന്തപുരം: ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 46,320 രൂപയിലും ഗ്രാമിന് 5,790 രൂപയുമായി.ബുധനാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നെങ്കിലും വ്യാഴാഴ്ച മാറ്റമില്ലാതെ തുടരുകയായിരുന്നു. ജനുവരി ആദ്യം സ്വര്‍ണവില പവന് 47,000 രൂപയിലേക്ക് എത്തിയെങ്കിലും പിന്നീട് നിരക്ക് താഴേക്ക് വരികയായിരുന്നു. കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 45,920 രൂപയിലേക്ക് സ്വര്‍ണവില ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്.