തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. പഞ്ചായത്തുകള്‍ക്ക് നല്കാന് സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും എന്നിട്ടും കേരളീയത്തിന് 27 കോടി അനുവദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ടു മാസങ്ങളായി. നവകേരള സദസ്സു നടത്താന്‍ പഞ്ചായത്തുകളോട് പിരിവ് നടത്താന്‍ ആവശ്യപ്പെടുകയാണ്. കോടികള്‍ ചെലവഴിച്ച് കേരളീയം പരിപാടി സര്‍ക്കാര്‍ നടത്തുന്നത് എന്തിനാണെന്നും അതുകൊണ്ട് ആര്‍ക്കാണ് പ്രയോജനമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

