തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി ക്രൈസ്തവ ബന്ധം ശക്തിപ്പെടുത്താൻ ബിജെപി. ഈ മാസം 20 മുതൽ ബിജെപി പ്രവർത്തകർ ക്രൈസ്തവരുടെ വീടുകളിൽ ക്രിസ്മസ് ആശംസകളുമായി എത്തും. വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് സ്നേഹയാത്ര എന്ന് പേരിട്ടിരിക്കുന്ന ഭവന സന്ദർശനം. ലോക്സഭ തിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ കോട്ടയത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.

